ബൈബിൾ ക്വിസ് പുസ്തകങ്ങൾ / അപ്പൊസ്തലപ്രവൃത്തികൾ / അധ്യായം 20
അപ്പൊസ്തലപ്രവൃത്തികൾ — അധ്യായം 20 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26
2. പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു പ്രബോധിപ്പിച്ചശേഷം പൌലൊസ് ഏതു ദേശത്തു എത്തി?
3. യവനദേശത്തു എത്ര മാസം കഴിച്ചിട്ടാണ് പൌലൊസ് മടങ്ങിപ്പോകുവാൻ നിശ്ചയിച്ചത്?
4. സുറിയെക്കു കപ്പൽ കയറാതെ മക്കെദോന്യവഴിയായി മടങ്ങുവാൻ പൌലൊസ് നിശ്ചയിച്ചത് എന്ത്?ൊണ്ട്?
5. ആസ്യവരെ പൌലൊസിനോടു കൂടെ പോയ ബെരോവക്കാരനായ പുറൊസിന്റെ മകൻ ആര്?
6. പൌലൊസിന്റെ കൂടെ പോയ കൂട്ടാളികളിൽ ദെർബ്ബെക്കാരൻ ആയിരുന്നത് ആര്?
7. പൌലൊസിന്റെ കൂട്ടാളികളിൽ ആസ്യക്കാരായ രണ്ടുപേർ ആരെല്ലാം?
8. പൌലൊസിന്റെ കൂട്ടാളികളിൽ തെസ്സലോനിക്ക്യർ ആയിരുന്നത് ആരെല്ലാം?
9. ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി എത്ര ദിവസംകൊണ്ടു ത്രോവാസിൽ എത്തി?
10. ത്രോവാസിൽ എത്തിയ പൌലൊസും കൂട്ടരും അവിടെ എത്ര ദിവസം പാർത്തു?
11. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് എത്ര നേരം പ്രസംഗം നീട്ടി?
12. ത്രോവാസിലെ മാളികയിൽ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ച യൌവനക്കാരൻ ആര്?
13. നിദ്രാവശനായ യൂത്തിക്കൊസ് എത്രാം തട്ടിൽ നിന്നു താഴെ വീണു?
14. വീണുപോയ യൂത്തിക്കൊസിന്റെ മേൽ വീണു തഴുകി പൌലൊസ് പറഞ്ഞത് എന്ത്?
15. അപ്പം നുറുക്കി തിന്നശേഷം പൌലൊസ് എപ്പോൾ വരെ സംഭാഷിച്ചു?
16. പൌലൊസിനെ കപ്പലിൽ കയറ്റിക്കൊൾവാൻ വിചാരിച്ചു കൂട്ടാളികൾ ഓടിച്ചെന്ന സ്ഥലം ഏത്?
17. അസ്സൊസിലേക്കു പൌലൊസ് എങ്ങനെ വരുവാൻ വിചാരിച്ചിരുന്നു?
18. അസ്സൊസിൽ പൌലൊസിനെ കയറ്റിയശേഷം കപ്പൽ എത്തിയ സ്ഥലം ഏത്?
19. സാമൊസ്ദ്വീപിൽ അണഞ്ഞതിന്റെ പിറ്റേന്നു കപ്പൽ ഏതു പട്ടണത്തിൽ എത്തി?
20. പെന്തകൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിന് ഏതു പട്ടണത്തിൽ അടുക്കാതെ ഓടേണം എന്നു പൌലൊസ് നിശ്ചയിച്ചു?
21. മിലേത്തൊസിൽ നിന്നു ആളയച്ചു പൌലൊസ് വരുത്തിയത് ആരെ?
22. ദൈവത്തിന്റെ സഭയെ മേയ്പാൻ മൂപ്പന്മാരെ അദ്ധ്യക്ഷരാക്കിവെച്ചത് ആര്?
23. താൻ പോയശേഷം ആട്ടിൻ കൂട്ടത്തിന്റെ ഇടയിൽ കടക്കും എന്നു പൌലൊസ് മുന്നറിയിപ്പു നൽകിയത് എന്തിനെക്കുറിച്ചു?
24. എത്ര സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞു എന്നു പൌലൊസ് ഓർമ്മിപ്പിച്ചു?
25. ആരുടെയും എന്തെല്ലാം മോഹിച്ചിട്ടില്ല എന്നു പൌലൊസ് മൂപ്പന്മാരോടു സാക്ഷ്യപ്പെടുത്തി?
26. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന വാക്കു ആരുടേതായി പൌലൊസ് ഉദ്ധരിച്ചു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.