ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 2
മത്തായി — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 36
2. യേശുവിന്റെ ജനന വാര്‍ത്ത അറിഞ്ഞു ബേത്ലഹേമിൽ എത്തിയതാര്?
3. യേശുവിന്‍റെ ജനന സ്ഥലം ഏത്?
4. ഏതു രാജാവിന്‍റെ കാലത്താണ് യേശുവിന്‍റെ ജനനം നടന്നത്?
5. ഹെരോദാരാജാവിന്റെ കാലത്തു യേശു ജനിച്ച പട്ടണം ഏത്?
6. യേശുവിന്റെ ജനനശേഷം യെരൂശലേമിൽ എത്തിയ വിദ്വാന്മാർ എവിടെനിന്നു വന്നു?
7. “യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ” എന്ന് വിദ്വാന്മാർ ചോദിച്ചതാരോട്?
8. യേശുവിന്‍റെ ജനനം വിദ്വാന്മാർ അറിഞ്ഞതെങ്ങനെ? (2:2)
9. വിദ്വാന്മാർ യെരൂശലേമിൽ വന്നു അന്വേഷിച്ചതു ആരെ?
10. വിദ്വാന്മാർ കിഴക്കു കണ്ടതു എന്ത്?
11. യേശുവിന്‍റെ ജനനവാർത്ത കേട്ട് രാജാവും നഗരവും ഭ്രമിച്ചു. രാജാവും നഗരവും ഏത്?
12. വിദ്വാന്മാരുടെ വാർത്ത കേട്ടപ്പോൾ ഹെരോദാരാജാവിനോടൊപ്പം ഭ്രമിച്ചതു ആര്?
13. ക്രിസ്തു എവിടെ ജനിക്കുമെന്നു ചോദിപ്പാൻ ഹെരോദാവു കൂട്ടിവരുത്തിയതു ആരെ?
14. ബേത്ത്ലേഹെമിനെക്കുറിച്ചുള്ള പ്രവചനത്തിൽ തലവൻ ഏതു ജനത്തെ മേയ്പാനുള്ളവനാണ്?
15. നക്ഷത്രം വെളിവായ സമയം വിദ്വാന്മാരോട് സൂക്ഷ്മമായി ചോദിച്ചറിഞ്ഞ രാജാവാര്?
16. ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു സൂക്ഷ്മമായി ചോദിച്ചറിഞ്ഞതു എന്ത്?
17. ശിശുവിനെക്കുറിച്ചു അന്വേഷിപ്പാൻ ഹെരോദാവു വിദ്വാന്മാരെ അയച്ചതു എവിടേക്ക്?
18. വിദ്വാന്മാർ പുറപ്പെട്ടപ്പോൾ ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനിന്നതു എന്ത്?
19. അമ്മയായ മറിയയോടുകൂടെ ശിശുവിനെ കണ്ടു, അവനെ വീണു നമസ്കരിച്ചതാര്?
20. വിദ്വാന്മാർ നിക്ഷേപപാത്രങ്ങൾ തുറന്നു ശിശുവിന്നു കാഴ്ചവെച്ച വസ്തുക്കൾ ഏവ?
21. വീട്ടിൽ ചെന്ന വിദ്വാന്മാർ ശിശുവിനെ ആരോടുകൂടെ കണ്ടു?
22. ഹെരോദാവിന്റെ അടുക്കൽ മടങ്ങരുതെന്ന അരുളപ്പാടു ലഭിച്ച വിദ്വാന്മാർ എങ്ങനെ സ്വദേശത്തേക്കു പോയി?
23. ആരു പറഞ്ഞിട്ടാണ് യോസേഫും മറിയയും യേശുവിനെയും കൂട്ടി മിസ്രയിമിലേക്ക് ഓടിപോയത്?
24. അമ്മയേയും ശിശുവിനെയും കൂട്ടി യോസേഫ് ഓടിപോയതെവിടെക്ക്?
25. ശിശുവിനെയും അമ്മയെയും കൂട്ടി ഓടിപ്പോകുവാൻ ദൂതൻ യോസേഫിനോടു കല്പിച്ച ദേശം ഏത്?
26. യോസേഫ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടതു ഏതു നേരത്ത്?
27. മിസ്രയീമിൽ യോസേഫ് എത്രത്തോളം പാർത്തു?
28. ഹെരോദാവു ബേത്ത്ലേഹെമിലും അതിരുകളിലും കൊല്ലിച്ച ആൺകുട്ടികളുടെ പ്രായം എത്ര?
29. ഹെരോദാവു വളരെ കോപിച്ചതു എന്ത്?ൊണ്ട്?
30. മക്കളെച്ചൊല്ലി റാഹേൽ കരഞ്ഞ ശബ്ദം കേട്ടതു എവിടെ?
31. റാമയിലെ കരച്ചിലിനെക്കുറിച്ചുള്ള അരുളപ്പാടു ഏതു പ്രവാചകൻ മുഖാന്തരം വന്നതാണ്?
32. ഹെരോദാവു കഴിഞ്ഞുപോയശേഷം ദൂതൻ യോസേഫിനോടു പോകുവാൻ കല്പിച്ച ദേശം ഏത്?
33. ഹെരോദാവിന്നു പകരം യെഹൂദ്യയിൽ വാഴ്ച നടത്തിയതു ആര്?
34. യെഹൂദ്യയിൽ പോകുവാൻ ഭയപ്പെട്ട യോസേഫ് മാറിപ്പോയതു എവിടേക്ക്?
35. യേശു വളർന്ന ഗ്രാമം ഏത്?
36. യോസേഫ് ചെന്നു പാർത്ത ഗ്രാമത്തിന്റെ പേര് എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.