ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 24
മത്തായി — അധ്യായം 24 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 37
2. ദൈവാലയത്തിന്റെ പണിയെക്കുറിച്ചു യേശു മുന്നറിയിച്ചതു എന്ത്?
3. ഏതു മലയിൽ വെച്ചാണ് യേശുവിന്‍റെ ശിഷ്യന്മാർ തന്‍റെ വരവിനും ലോകാവസാനത്തിനും അടയാളം ചോദിച്ചത്?
4. വരവിന്റെയും ലോകാവസാനത്തിന്റെയും അടയാളം ശിഷ്യന്മാർ ചോദിച്ചതു എവിടെ ഇരിക്കുമ്പോൾ?
5. പലരെയും തെറ്റിക്കുവാൻ അനേകർ എന്ത്?അവകാശപ്പെട്ടു വരും?
6. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. ഇത് എന്തിന്‍റെ ലക്ഷണമായാണ് യേശു പറഞ്ഞത്?
7. ജാതി ജാതിയോടു എതിർക്കുമ്പോൾ അവിടവിടെ ഉണ്ടാകുന്ന രണ്ടു വിപത്തുകൾ ഏവ?
8. യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും എന്തിന്റെ ആരംഭം മാത്രമാകുന്നു?
9. എന്ത്?ൊണ്ടാണ് അനേകരുടെ സ്നേഹം തണത്തു പോകുന്നത്?
10. അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ എന്ത്?തണുത്തുപോകും?
11. അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും എന്ന് പറഞതാര്?
12. അവസാനം വരുന്നതിനു മുമ്പു ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടുന്നതു എന്ത്?
13. ശൂന്യമാക്കുന്ന മേച്ഛത വിശുദ്ധസ്ഥലത്ത് നിൽക്കുന്നതു കാണുമെന്ന് പ്രവചിച്ച പ്രവാചകനാര്?
14. ശൂന്യമാക്കുന്ന മ്ലേച്ഛതയെക്കുറിച്ചു അരുളിച്ചെയ്ത പ്രവാചകൻ ആരു?
15. ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തു കാണുമ്പോൾ യെഹൂദ്യയിലുള്ളവർ എവിടേക്കു ഓടിപ്പോകേണം?
16. ഓടിപ്പോക്കു എപ്പോൾ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കേണം?
17. കഷ്ടകാലത്തിന്റെ നാളുകൾ ചുരുങ്ങുന്നതു ആരുടെ നിമിത്തം?
18. വലിയ അടയാളങ്ങൾ കാണിച്ചു വൃതന്മാരെ തെറ്റിപ്പാൻ എഴുന്നേല്ക്കുന്നവർ ആരു?
19. മനുഷ്യപുത്രന്റെ വരവു എന്തിനോടു സദൃശമായിരിക്കും?
20. കഴുകൻ കൂടുന്നതെവിടെ?
21. ശവം ഉള്ളേടത്തു കൂടുന്നതു എന്ത്?
22. കഷ്ടകാലം കഴിഞ്ഞ ഉടനെ നക്ഷത്രങ്ങൾക്കു എന്ത്?സംഭവിക്കും?
23. മനുഷ്യപുത്രൻ എന്തിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരും?
24. ആകാശത്തിന്‍റെ അറുതി മുതൽ അറുതി വരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കുന്നതാരെ?
25. വൃതന്മാരെ കൂട്ടിച്ചേർക്കുവാൻ ദൂതന്മാരെ അയക്കുന്നതു എന്തോടുകൂടെ?
26. അത്തിയുടെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ എന്ത് അടുത്തു എന്ന് കാണിക്കുന്നു?
27. വേനൽ അടുത്തു എന്നു അറിയാൻ നോക്കേണ്ട വൃക്ഷം ഏതു?
28. ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ഒഴിഞ്ഞുപോകാത്തതു എന്ത്?
29. യേശുവിന്‍റെ വരവിന്‍റെ നാളും നാഴികയും അറിയുന്നതാര്?
30. ആരുടെ കാലം പോലെയുള്ള കാലം മനുഷ്യപുത്രന്‍ വരുന്നനാളില്‍ ഉണ്ടാകും?
31. മനുഷ്യപുത്രന്റെ വരവു ആരുടെ കാലംപോലെ ആയിരിക്കും?
32. തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേർക്കു എന്ത്?സംഭവിക്കും?
33. കള്ളൻ വരുന്ന യാമം അറിഞ്ഞാൽ വീട്ടുടയവൻ എന്ത്?ചെയ്യും?
34. മനുഷ്യപുത്രന്‍റെ വരവ് നിനയാത്ത നാഴികയിൽ ആയതുകൊണ്ട് നാം എന്ത്?ചെയ്യണം?
35. വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കാൻ ആക്കിവെച്ച ദാസൻ എങ്ങനെയുള്ളവൻ?
36. കപടഭക്തിക്കാർക്കുള്ള പ്രതിഫലം എന്ത്?
37. ദുഷ്ടദാസന്നു യജമാനൻ ആരോടുകൂടെ പങ്കുകല്പിക്കും?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.