ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മത്തായി / അധ്യായം 7
മത്തായി — അധ്യായം 7 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 41
2. വിധിക്കരുതു എന്നു യേശു കല്പിച്ചതിന്റെ കാരണം എന്ത്?
3. നിങ്ങൾ അളക്കുന്ന അളവിനാൽ എന്ത്?സംഭവിക്കും?
4. സ്വന്തകണ്ണിലെ കോൽ ഓർക്കാതെ നോക്കുന്നതു എന്ത്?
5. സഹോദരന്റെ കണ്ണിലെ കരടു എടുക്കുംമുമ്പു ചെയ്യേണ്ടതു എന്ത്?
6. സ്വന്തകണ്ണിൽ കോൽ ഇരിക്കെ കരടു നോക്കുന്നവനെ യേശു വിളിച്ച പേര് എന്ത്?
7. പന്നികളുടെ മുന്നിൽ എന്തിടരുത് എന്നാണ് യേശു പറഞ്ഞത്?
8. വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കരുതെന്ന് പറഞ്ഞ വ്യക്തി?
9. വിശുദ്ധമായതു കൊടുക്കരുതെന്നു യേശു പറഞ്ഞ മൃഗം ഏത്?
10. മുത്തുകളെ ഏതു മൃഗങ്ങളുടെ മുമ്പിൽ ഇടരുതു?
11. ആര്‍ക്കാണ് തുറക്കപ്പെടുന്നത്?
12. ആരാണ് കണ്ടെത്തുന്നത്?
13. ആര്‍ക്കാണ് കിട്ടുന്നത്?
14. അന്വേഷിപ്പിൻ എന്ന കല്പനയോടു ചേർത്ത വാഗ്ദാനം എന്ത്?
15. മുട്ടുവിൻ എന്ന കല്പനയോടു ചേർത്ത വാഗ്ദാനം എന്ത്?
16. യാചിക്കുന്ന ഏവന്നും സംഭവിക്കുന്നതു എന്ത്?
17. മകൻ അപ്പം ചോദിച്ചാൽ ഒരു മനുഷ്യൻ കൊടുക്കാത്തതു എന്ത്?
18. മകൻ മീൻ ചോദിച്ചാൽ ഒരു മനുഷ്യൻ കൊടുക്കാത്തതു എന്ത്?
19. തന്നോടു യാചിക്കുന്നവർക്കു സ്വർഗ്ഗസ്ഥനായ പിതാവു അധികം കൊടുക്കുന്നതു എന്ത്?
20. മനുഷ്യർ നിങ്ങൾക്കു ചെയ്യേണമെന്നു ഇച്ഛിക്കുന്നതു അവർക്കും ചെയ്യുക എന്ന ഉപദേശം ഏതിനോടു തുല്യമാണ്?
21. നാശത്തിലേക്കു പോകുന്ന വാതിൽ എങ്ങനെയുള്ളത്താണ്?
22. ജീവങ്കലേക്കു പോകുന്ന വാതിലും വഴിയും എങ്ങനെയുള്ളതു?
23. ജീവങ്കലേക്കുള്ള വഴി കണ്ടെത്തുന്നവർ എത്ര?
24. ആരാണ് ആടുകളുടെ വേഷം ധരിക്കുന്നത്?
25. ആടുകളുടെ വേഷം പൂണ്ടു വരുന്ന കള്ളപ്രവാചകന്മാർ അകമെ എന്താകുന്നു?
26. കള്ളപ്രവാചകന്മാരെ തിരിച്ചറിയുന്നതു എന്തിനാൽ?
27. മുള്ളുകളിൽനിന്നു പറിക്കുമാറുണ്ടോ എന്നു ചോദിച്ച പഴം ഏത്?
28. ഞെരിഞ്ഞിലുകളിൽനിന്നു പറിക്കുമാറില്ലാത്ത പഴം ഏത്?
29. ആകാത്ത വൃക്ഷം കായ്ക്കുന്ന ഫലം എങ്ങനെയുള്ളതു?
30. നല്ലഫലം കായ്ക്കാത്ത വൃക്ഷത്തിന് എന്ത് സംഭവിക്കും?
31. കർത്താവേ എന്നു വിളിക്കുന്നവരല്ല, സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു ആര്?
32. തന്റെ നാമത്തിൽ പ്രവചിക്കയും ഭൂതങ്ങളെ പുറത്താക്കുകയും കൂടാതെ പ്രവർത്തിച്ചതായി പലരും അവകാശപ്പെടുന്നതു എന്ത്?
33. അധർമ്മം പ്രവർത്തിക്കുന്നവരോടുള്ള യേശുവിന്റെ അന്ത്യവചനം എന്ത്?
34. ബുദ്ധിയുള്ള മനുഷ്യൻ വീടു പണിയുന്നതെവിടെ?
35. യേശുവിന്റെ വചനങ്ങൾ കേട്ടു ചെയ്യുന്നവൻ ആരോടു തുല്യൻ?
36. പാറമേൽ പണിത വീടു വീഴാതിരുന്നതിന്റെ കാരണം എന്ത്?
37. മണലിന്മേൽ വീടു പണിതവൻ എങ്ങനെ ഉള്ളവനാകുന്നു?
38. യേശുവിന്റെ വചനങ്ങൾ കേട്ടു ചെയ്യാത്തവൻ ആരോടു തുല്യൻ?
39. മണലിന്മേൽ പണിത വീട്ടിന്മേൽ വന്മഴയും കാറ്റും അലെച്ചപ്പോൾ എന്ത്?സംഭവിച്ചു?
40. യേശു വചനങ്ങൾ പറഞ്ഞു തീർന്നപ്പോൾ പുരുഷാരം എന്ത്?ചെയ്തു?
41. ശാസ്ത്രിമാരെപ്പോലെയല്ലാതെ യേശു ഉപദേശിച്ചതു എങ്ങനെ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.